ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
അതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 48,916 ആയി. 13.36 ലക്ഷം പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്. 757 പേർകൂടി ഇന്നലെ മരിച്ചതോടെ മരണസംഖ്യ 31,358 ആയി.