militant

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ശ്രീനഗർ നഗര അതിർത്തിയിൽ രൺബീർ‌ഗർഗ് മേഖലയിൽ ഇന്ന് രാവിലെ സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏ‌റ്രുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ആദ്യം സൈന്യത്തിന് നേരെ വെടിയുതിർത്ത ഭീകരരെ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു സൈനികന്റെ കൈയ്‌ക്ക് വെടിയേൽക്കുകയും ചെയ്‌തു. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.