ulccs

കൊച്ചി: വിദ്യാർത്ഥികളുടെ നൈപുണ്യവും തൊഴിൽ ലഭ്യതാക്ഷമതയും മെച്ചപ്പെടുത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്ര് കോ-ഓപ്പറേറ്റീവ് സൊസൈറ്രി (യു.എൽ.സി.സി.എസ്) സുസ്ഥിര സഹകരണ വേദിയൊരുക്കുമെന്ന് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. യുണൈറ്റഡ് സ്‌റ്റേറ്ര്‌സ് ഇന്ത്യ എജ്യൂക്കേഷൻ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്) യു.എൽ. എജ്യൂക്കേഷനും ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളും യോഗ്യരായ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുസംബന്ധിച്ച മാർഗനിർദേശങ്ങളും എജ്യൂക്കേഷൻ യു.എസ്.എ നൽകും. വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ യോജിച്ച ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. വിശദവിവരങ്ങൾക്ക് : www.usiefchennai@usief.org.in, chennai@educationusa.org