ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ശിവരാജ് സിംഗ് നിർദേശം നൽകി.സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നാണ് സൂചന.
'എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്നു, പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോർട്ട് പോസിറ്റീവ് ആയി . ഞാനുമായി അടുത്തിടപഴകിയവർ പരിശോധന നടത്തണമെന്ന് എന്റെ എല്ലാ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു, 'അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിക്കുന്നത്.
താൻ എല്ലാ കൊവിഡ് മാർഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതിദിന കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
मेरे प्रिय प्रदेशवासियों, मुझे #COVID19 के लक्षण आ रहे थे, टेस्ट के बाद मेरी रिपोर्ट पॉज़िटिव आई है। मेरी सभी साथियों से अपील है कि जो भी मेरे संपर्क में आए हैं, वह अपना कोरोना टेस्ट करवा लें। मेरे निकट संपर्क वाले लोग क्वारन्टीन में चले जाएँ।