തിരുവനന്തപുരത്തുനിന്ന് കാരേറ്റ് പോകുന്നവഴി ചെറുവാളി എന്ന സ്ഥലം, ഇവിടെ ഒരു വീട്ടിലെ കിണറിനോട് ചേർന്നുള്ള മാളത്തിൽ വലിയ ഒരു മൂർഖൻ പാമ്പ് താമസമാക്കിയിരിക്കുന്നു. ഇതു കാരണം വീട്ടുകാർക്ക് കിണറിൽ നിന്നും വെള്ളം കോരാൻ കഴിയാത്ത സ്ഥിതിയാണ്. സ്ഥലത്തെത്തിയ വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു, അപ്പോഴാണ് വീട്ടുകാർ ആ കാര്യം പറയുന്നത്. മൂർഖൻ പാമ്പ് ഈ മാളത്തിലാണ് വസിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
കുറച്ചു നാളായി ഈ കിണറിന്റെ പരിസരത്തു കാണാറുണ്ടെങ്കിലും ഇന്നലെ രാത്രിയാണ് മാളത്തിനകത്തു പാമ്പ് കയറുന്നത് കണ്ടത്. എന്തായാലും കുറേ മണ്ണ് വെട്ടി മാറ്റി വാവ പാമ്പിനെ പിടികൂടി, അഞ്ചടി നീളമുള്ള ഉഗ്രൻ പെൺ മൂർഖൻ പാമ്പ് തുടർന്ന് അവിടെ നിന്നും യാത്ര തിരിച്ച വാവ കൊല്ലം ജില്ലയിലെ കടക്കൽ ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലെ കരിങ്കൽ മതിൽ കെട്ടിനകത്തു കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനാണ് എത്തിയത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്....