mega-navy-drill

വാഷിംഗ്ടൺ: മലബാർ എക്‌സർസൈസ് ചെെനയ്ക്കു മുന്നിൽ ഉയർത്തുന്നത് വൻ വെല്ലുവിളി. മലബാര്‍ നാവിക അഭ്യാസത്തിന് ആസ്‌ട്രേലിയ കൂടി എത്തുന്നതോടെ ചെെനയൊന്ന് ഭയക്കും. മലബാര്‍ നേവല്‍ അഭ്യാസത്തിന് ഇന്ത്യയോടൊപ്പം ചെെനയുടെ ശത്രു ആസ്ട്രേലിയയും ചേർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ ജപ്പാനും അമേരിക്കയും മാത്രമായിരുന്നു ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തിൽ പങ്കെടുത്തിരുന്നത്. ആസ്‌ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ (ചതുര്‍രാഷ്ട്രസഖ്യം)നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.

ആസ്ട്രേലിയ കൂടി എത്തുന്നതോടെ വളരെയധികം പ്രയോജനം ചെയ്യുമെന്ന് യു എസ് ഉന്നത നയതന്ത്രജ്ഞൻ പറഞ്ഞു. ചെെനയെ കുറിച്ചുള്ള വിദേശബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവൻ ബീഗൻ ഇക്കാര്യം വ്യക്തമാക്കിയത്. മലബാർ എക്‌സർസൈസിൽ ആസ്ട്രേലിയയ്ക്ക് താൽപര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് വിവരം.

കിഴക്കൻ ലഡാക്കിൽ ചെെനയുമായുള്ള പോരാട്ടത്തിനിടയിലാണ് മലബാർ എക്സർസെെസിൽ ആസ്ട്രേലിയെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം. നാല് രാജ്യങ്ങളും ഒരുമിച്ച് സെെനികാഭ്യാസത്തിൽ പങ്കെടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനു സാധിക്കുമെന്നും ബീഗൻ പറഞ്ഞു. ഇന്തോ-പസഫിക്കുമായി ബന്ധപ്പെട്ട് യു എസ് സഹകരണം ആരംഭിച്ചതായും ബീഗൻ വ്യക്തമാക്കി. പ്രാദേശികമായും ആഗോളതലത്തിലും യു എസ് ഇന്തോ പസഫിക്കൻ രാജ്യങ്ങളുമായി വളരെയധികം സഹകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഞങ്ങളുടെ നയം നാല് തൂണുകളിൽ വിജയകരമായി നിലകൊള്ളുന്നു. ആദ്യത്തേത് ഐക്യമാണ്. രണ്ടാമത്തേത് ലോകമെമ്പാടുമുള്ള സഖ്യകക്ഷികളുമായുള്ള അടുത്ത ബന്ധം. മൂന്നാമത് ഫലപ്രദമായ സെെനിക പ്രതിരോധമാണ്. നാലമത്തേത് ചെെനയ്ക്ക് ശക്തമായ സാമ്പത്തിക ബദൽ എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തെക്കൻ ചെെന കടലിന്റെ മിക്ക പ്രദേശങ്ങളും ചെെന അവകാശപ്പെടുന്നു. ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്,വിയറ്റ്നാം ഈ പ്രദേശങ്ങളും അവകാശമുന്നയിക്കുന്നു. ദ്വീപുകളിൽ ചെെന സെെനിക താവളങ്ങൾ നിർമിക്കുന്നു. ഇവിടങ്ങളിലെ മത്സ്യബന്ധനത്തിനും ധാതുപര്യവേഷണത്തിനു ചെെന തടസം നിന്നു-ബീഗൻ വ്യക്തമാക്കി.

1992 മുതലാണ് യു എസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തി. ഖ്വാദ് സഖ്യം രൂപീകരിച്ചതില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇന്തോ-പസഫിക്കിൽ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്താനും മേഖലയിൽ സെെനിക സ്വാധീനം വ്യാപിപ്പിക്കുന്ന ചെെനയുടെ ശ്രമങ്ങൾ പരിശോധിക്കാനുമാണ് ഖ്വാദ് സ്ഥാപിതമായത്.