suraj

താരങ്ങളുടെ പുത്തൻ വിശേഷങ്ങളും, കുടുംബാംഗങ്ങളുമൊന്നിച്ചുള്ള ചിത്രങ്ങളും, കുട്ടിക്കാലത്തെ ഫോട്ടോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ആരാണ് ഈ ചിത്രത്തിലുള്ളതെന്ന് മനസിലായോ?

മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന്റെ ബാല്യകാല ചിത്രമാണിത്.താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 'ബ്ലാസ്റ്റ് ഫ്രം ദ പാസ്റ്റ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചന്ദനക്കുറിയും കുട്ടി നിക്കറുമിട്ട് ഒരു കുട്ടിക്കൊപ്പം നിൽക്കുകയാണ് ചിത്രത്തിൽ സുരാജ്.