കോഴിക്കോട്: കെ മുരളീധരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിശോധന ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചത്. 'കൊവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്.തലശ്ശേരി ഗവൺമെന്റ് ആശുപത്രി സൂപ്രണ്ട് ശ്രീ. പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.'-അദ്ദേഹം കുറിച്ചു.
നാദാപുരത്തിനടുത്ത് ചെക്യാട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹച്ചടങ്ങിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് പരിശോധന നടത്താൻ കളക്ടർ മുരളീധരനോട് ആവശ്യപ്പെട്ടത്. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകനായ ഡോക്ടറുടെ വിവാഹത്തലേന്ന് വീട്ടിലെത്തി ആശംസയറിയിച്ച് മടങ്ങിയതല്ലാതെ വിവാഹ ചടങ്ങിൽ പങ്കെുത്തിട്ടില്ലെന്ന് മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹദിവസമെത്തിയ ആരിൽ നിന്നോ ആണ് വരന് കൊവിഡ് പകർന്നതെന്നാണ് സൂചന.