fan

ചെന്നെെ: മുറിയിലെ ഫാനിന്റെ വേഗം കൂട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പതിനഞ്ചുകാരി പന്ത്രണ്ട് നില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. സ്കൂൾ വിദ്യാർത്ഥിനിയായ എ.റുഹീയാണ് മരിച്ചത്. ചെന്നെെയിലെ പുരസവാക്കത്താണ് സംഭവം. മുറിയിലെ ഫാനിന്റെ വേഗം കൂട്ടുന്നതിനെച്ചൊല്ലി ബന്ധുക്കളായ കുട്ടികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം പന്ത്രണ്ടാം നിലയിലുള്ള സ്വന്തം അപ്പാർട്ട്മെന്റിൽ ബന്ധുക്കളായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് മുറിയിലെ ഫാനിന്റെ വേഗത്തെചൊല്ലി തർക്കമുണ്ടായത്. അമ്മയോട് പരാതിപ്പെട്ടപ്പോൾ റുഹീയോട് അടുത്ത മുറിയിലേക്ക് പോകാനാണ് പറഞ്ഞത്.

എന്നാൽ അതിനുതയ്യാറാകാതിരുന്ന റുഹീ കൂട്ടുകാരുമായി വഴക്കുതുടർന്നു. വഴക്കടിച്ച് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. റുഹീ 90 ശതമാനം മാർക്കോടെയാണ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷ വിജയിച്ചത്.