ജനീവ: കൊവിഡിനെ നേരിടാൻ ജനങ്ങളിൽ ഹേർഡ് ഇമ്മ്യൂണിറ്റിയുണ്ടാകാൻ (ആർജിത പ്രതിരോധ ശേഷി) സമയമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥൻ. ജനസംഖ്യയുടെ 50 മുതൽ 60 ശതമാനം വരെ ആളുകൾ രോഗപ്രതിരോധശേഷി നേടിയെങ്കിൽ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ. ഹേർഡ് ഇമ്മ്യൂണിറ്റി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്. എന്നാൽ, കൊവിഡ് വ്യാപനം തടയാൻ വാക്‌സിൻ കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് മുഖ്യം. ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി രോഗപ്രതിരോധം തുടങ്ങുമ്പോഴേക്കും രോഗികളും മരണവും കൂടും. വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേർത്തു.