കോഴിക്കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരത്തിൽ പങ്കെടുത്തതിന് താമരശേരി ബിഷപ്പിനെതിരെ പൊലീസ് കേസ്. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശേരി പൊലീസാണ് കേസെടുത്തത്.
വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതതിൽ പ്രതിഷേധിച്ച് മേഖലയിലെ കർഷകർ ഇന്ന് താമരശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
ഈ പരിപാടിയിൽ പങ്കെടുത്തതിനാണ് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശേരി പൊലീസ് കേസെടുത്തത്. ബിഷപ്പ് അടക്കം സമരത്തിൽ പങ്കെടുത്ത നാൽപതിലധികം ആളുകൾക്കെതിരെയാണ് കേസ്.