ദോഹ : സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണയുടെ മുൻ താരവും ഖത്തർ ക്ളബ് അൽ സാദിന്റെ പരിശീലകനുമായ ചാവി ഹെർണാണ്ടസിന് കൊവിഡ് സ്ഥിരീകരിച്ചു. ഖത്തർ ഫുട്ബാൾ ലീഗിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചാവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.