ganapathy
PARAKKAATTU

കൊച്ചി: കൊവിഡ് കാലത്ത് സ്വർണവില കുത്തനെ ഉയർന്നതോടെ,​ പറക്കാട്ടിന്റെ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ട്രെൻഡ് ആഭരണങ്ങളോട് പുത്തൻ തലമുറയ്ക്ക് പ്രിയമേറുന്നു. പറക്കാട്ടിന്റെ രാജ്യത്തിനകത്തും പുറത്തുമുള്ള 80ഓളം ഷോറൂമുകളിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി അനുഭവപ്പെടുന്നത് വൻ തിരക്കാണ്.

വെള്ളിയിൽ ആഭരണങ്ങൾ പണിത്,​ സ്വർണത്തിൽ പൊതിയുന്നതാണ് പറക്കാട്ട് ജുവലറിയിലെ ആഭരണങ്ങളുടെ പ്രത്യേകത. തങ്കാഭരണം മുതൽ തങ്കവിഗ്രഹവും​ സമ്മാനങ്ങളും നിർമ്മിച്ചുനൽകിയതോടെയാണ് പറക്കാട്ടിന്റെ സ്വീകാര്യത ആഗോളതലത്തിൽ ഉയർന്നത്. ലണ്ടനിലെ അയ്യപ്പ ക്ഷേത്രത്തിലേക്കായി അന്നത്തെ ശാന്തിയായിരുന്ന ശബരിമല മുൻശാന്തി അയ്യപ്പന് തിരുവാഭരണങ്ങൾ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെട്ടത് പറക്കാട്ട് ജുവലറിയോടാണ്.

മാർബിൾ പൗഡർ,​ തടി,​ വെങ്കലം തുടങ്ങിയവയിൽ തീർത്തതും തങ്കത്തിൽ പൊതിഞ്ഞതുമായ വിഗ്രഹങ്ങൾക്കും നല്ല ഡിമാൻഡാണ്. ആഭരണങ്ങൾക്ക് പുറമേ ഗണപതി,​ ആന,​ മണിച്ചിത്രത്താഴ്,​ പ്ലേറ്റ്,​ ഗ്ളാസ്,​ സ്‌പൂൺ എന്നിങ്ങനെ പറക്കാട്ടിന്റെ തങ്കത്തിൽ പൊതിഞ്ഞ കരവിരുതുകൾക്കും പ്രിയമേറെ. ഒട്ടനവധി ചലച്ചിത്രതാരങ്ങളും പറക്കാട്ടിന്റെ ആഭരണങ്ങളുടെയും സമ്മാനങ്ങളുടെയും ആരാധകരും ഉപഭോക്താക്കളുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മോഹൻലാൽ സമ്മാനിച്ചത് വെങ്കലത്തിൽ നിർമ്മിച്ച് തങ്കംപൂശിയ 'മരപ്രഭു"വാണ്.

പറക്കാട്ട് ഉടമ പ്രീതി പ്രകാശിനോടാണ് സമ്മാനം നിർമ്മിച്ചുനൽകാൻ മോഹൻലാൽ ആവശ്യപ്പെട്ടത്. 'തൃശൂർപൂരം" എന്ന ചിത്രത്തിൽ ജയസൂര്യ അണിഞ്ഞ് ഏറെ ശ്രദ്ധനേടിയ രുദ്രാക്ഷമാല,​ ഡമരു ലോക്കറ്ര്,​ മോതിരം,​ വള എന്നിവയും നിർമ്മിച്ചു നൽകിയത് പറക്കാട്ടാണ്. 'കേശു ഈ വീടിന്റെ നാഥൻ" എന്ന സിനിമയിൽ ഉർവശിക്കായി 'നായർ ജുമുക്ക" നിർമ്മിച്ചതും പറക്കാട്ടാണ്.

ഉന്നതനിലവാരമാണ് പറക്കാട്ട് ആഭരണങ്ങളുടെ മറ്റൊരു പ്രത്യേകത. ശുദ്ധമായ വെള്ളിയിലോ ചെമ്പിലോ ആഭരണം നിർമ്മിച്ച്,​ പുറത്ത് 24 കാരറ്ര് തനിത്തങ്കം ഇറ്രാലിയൻ ടെക്‌നോളജിയിൽ ഗോൾഡ് ഫ്രെയിമിംഗിലൂടെയാണ് പറക്കാട്ടിൽ ആഭരണങ്ങൾ നിർമ്മിക്കുന്നത്. തനിത്തങ്കം ആയതിനാൽ,​ ആദ്യകാഴ്‌ചയിൽ സ്വർണാഭരണമല്ലെന്ന് ആർക്കും പറയാനുമാകില്ല. പുതുതലമുറയ്ക്ക് ഇണങ്ങുംവിധം വിപണിയിലിറക്കിയ കോപ്പർ ഫിനിഷ്,​ ആന്റിക് ഫിനിഷ്,​ ഗേരു കളക്ഷൻ എന്നിങ്ങനെയുള്ള ട്രെൻഡ് കളക്ഷനുകളും വൻ ഹിറ്രാണ്. മിസ് ഗ്ലാം വേൾഡ്,​ മിസ് സൗത്ത് ഇന്ത്യ,​ മിസ് കേരള തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലെ കിരീടങ്ങളും പറക്കാട്ട് നിർമ്മിച്ച് നൽകുന്നുണ്ട്.