റോഡരികിൽ നടന്ന വൻ അപകടമായേക്കാവുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാകുന്നത്. അതി സാഹസികമായാണ് ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത്. ഒരു ജെ സി ബി തെന്നിമാറി ബെെക്ക് യാത്രികനെ ഇടിക്കാൻ വരുന്നതാണ് ദൃശ്യത്തിൽ. ഭാഗ്യമെന്നോണം അതുവഴി വന്ന ബൊലേറോ കാരണം ജീവൻ രക്ഷയായി. നേരെവന്ന ബൊലേറോ പോയി ചെന്നിടിച്ചത് ജെ സി ബിക്കുമുന്നിലാണ്.
റോഡരികിൽ നിറുത്തിയിട്ടതാണ് ബെെക്ക്. നേരെ വന്ന് ജെ സി ബി ബെെക്കിലേക്കിടിച്ചുകയറേണ്ട രീതിയിലായിരുന്നു വരവ്. അപ്പോഴാണ് ബെലേറോയുടെ വരവ്. ജെ സി ബിയിൽ ചെെന്നിടിച്ച ബൊലേറോ ബെെക്കിന്റെ ഒരു ഭാഗത്തിനിടിച്ചെങ്കിലും യാത്രികന്റെ ജീവൻ രക്ഷപ്പെട്ടു. തുടർന്ന് യാത്രികൻ എഴുന്നേറ്റ് ഓടുന്നതും ദൃശ്യത്തിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ."ബൊലേറോ വന്നില്ലായിരുന്നെങ്കിൽ ആള് പടമായേനെ.. ആയുസ്സുണ്ട്" തുടങ്ങിയ കമന്റുകളുമുണ്ട്.