tvpm-covid

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് 240 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 218 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനൊന്ന് ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് ബാധിച്ചത്. അതേസമയം 229 പേരുടെ പരിശോധന ഫലം നെഗറ്റീവായി.

കരകുളം (കണ്ടൈൻ‍മെന്റ് സോൺ‍ 4, 15, 16), ഇടവ (എല്ലാ വാർ‍ഡുകളും), വെട്ടൂർ‍ (എല്ലാ വാർ‍ഡുകളും), വക്കം (എല്ലാ വാർ‍ഡുകളും), കടയ്ക്കാവൂർ‍ (എല്ലാ വാർ‍ഡുകളും), കഠിനംകുളം (എല്ലാ വാർ‍ഡുകളും), കോട്ടുകാൽ‍ (എല്ലാ വാർ‍ഡുകളും), കരിംകുളം (എല്ലാ വാർ‍ഡുകളും), വർ‍ക്കല മുൻ‍സിപ്പാലിറ്റി (എല്ലാ കോസ്റ്റൽ‍ വാർ‍ഡുകളും) തുടങ്ങിയവയാണ് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകൾ.

തിരുവനന്തപുരം നഗരസഭ മേയർ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ കൊവിഡ് പരിശോധനക്ക് വിധേയനായത്. ഏഴ് കൗൺസിലർമാർക്ക് പുറമെ ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു.

കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പും ഇറക്കിയിരുന്നു. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം നഗരസഭ.