tinku

ലഖ്നൗ: യു.പിയിൽ കൊടുംകുറ്റവാളി ടിങ്കു കപാല എന്ന കമൽ കിഷോർ പൊലീസ് എറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ടിങ്കുവിനെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് കൊലപ്പെടുത്തിയത്. കപാലയുടെ തലയ്ക്ക് നേരത്തെ യു.പി സർക്കാർ ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. നിരവധി കവർച്ച- കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാൾ.
2019 ൽ മോഷണ ശ്രമത്തിനിടെ രണ്ട് പേരെ കൊലപ്പെടുത്തിയയാളാണ് കപാല. കപാലയുടെ കൂട്ടാളികളെ പൊലീസിന് പിടികൂടാൻ കഴിഞ്ഞെങ്കിലും ഇയാളെ ജീവനോടെ പിടികൂടാനായില്ല. സ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. മറ്റ് കൂട്ടുപ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ലക്‌നൗ-ബറാബങ്കി അതിർത്തിയിൽ ഇയാൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസും സ്‌പെഷൽ ടാസ്‌കും നടത്തിയ തിരച്ചിലിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹേമന്ത് കുമാർ, സഞ്ജയ് എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെട്ടിരുന്ന ഇയാൾക്കെതിരെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.