seri-a

റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ അറ്റലാന്റ 1-1ന് എ.സി മിലാനോട് സമനിലയിൽ പിരിഞ്ഞത് യുവന്റസിന്റെ കിരീടസാദ്ധ്യത വർദ്ധിപ്പിച്ചു. മിലാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 14-ാം മിനിട്ടിൽ ഹക്കൻ കലാനോഗ്ളുവിലൂടെ ആതിഥേയർ ലീഡ് നേടിയിരുന്നു.ദുവാൻ സപാറ്റ 34-ാം മിനിട്ടിലാണ് കളി സമനിലയിലാക്കിയത്.

ഇതോടെ അറ്റലാന്റയ്ക്ക് 36 മത്സരങ്ങളിൽ നിന്ന് 75 പോയിന്റായി. ഒന്നാമതുള്ള യുവന്റസിന് 35മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണുള്ളത്. ഒരു കളികൂടി ജയിച്ചാൽ യുവന്റിന് സെരി എയിലെ തങ്ങളുടെ തുടർച്ചയായ ഒൻപതാം കിരീടമുറപ്പിക്കാം. ഇന്ന് രാത്രി സാംപ്ഡോറിയയ്ക്ക് എതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.