flood

പാട്ന: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ബിഹാറിൽ 10 മരണം. പത്തുജില്ലകളിലായി പത്തുലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ അവശ്യ ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം ചെയ്യുന്നുണ്ട്.

നേപ്പാൾ അതിർത്തിയിലുള്ള പടിഞ്ഞാറൽ ചമ്പാരൺ ജില്ലയിൽ ഗന്ധക് നദി കരകവിഞ്ഞൊഴുകുകയാണ്. ഇവിടെ 1.43 ലക്ഷം പേർക്ക് വീടുകൾ നഷ്ടമായതായാണ് വിവരം. 5000ത്തോളം പേരെ ദേശീയ ദുരന്ത നിവാരണ സേന ഒഴിപ്പിച്ചു.