തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ചികിത്സയിൽ ആയുർവേദം ഉപയോഗപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസും ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകറും സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്വാറന്റൈനിൽ ഉള്ളവരിൽ ആയുർവേദ പ്രതിരോധ മരുന്ന് ഉപയോഗിച്ച 1.2 ലക്ഷം പേരിൽ രോഗം പിടിപെട്ടത് 400ൽ താഴെപ്പേർക്ക് മാത്രമാണെന്ന് പ്രസ്താവനയിൽ പറയുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗമുക്തി ഉണ്ടായെന്നും ആയുർവേദത്തെ അവഗണിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു.