m-anjana

കോട്ടയം: കോട്ടയം ജില്ലാ കളക്‌ടർ എം.അഞ്ജനയുടെ പരിശോധന ഫലം നെഗറ്റീവായി. കളക്ട്രേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കളക്‌ടർ ക്വാറന്റൈനിൽ പോയത്. കളക്‌ടർക്കൊപ്പം മറ്റ് 13 ഉദ്യോഗസ്ഥരുടെയും പരിശോധനഫലം നെഗറ്റീവാണ്.

ജീവനക്കാരൻ അവസാനമായി ഓഫീസിൽ വന്ന ദിവസത്തിനുശേഷം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനിൽ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്. ആന്റിജൻ പരിശോധനയിലാണ് 14 ഉദ്യോഗസ്ഥരുടേയും ഫലം നെഗറ്റീവായത്.