epl

ലണ്ടൻ : ഇൗ സീസൺ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് സമാപനമാകും. ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടര മുതലാണ് അവസാന റൗണ്ട് മത്സരങ്ങൾ. ഒരുമാസം മുമ്പുതന്നെ കിരീടം ഉറപ്പിച്ചിരുന്ന ലിവർപൂൾ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ 5-3ന് കീഴടക്കിയശേഷം കിരീടം ഏറ്റുവാങ്ങിയിരുന്നു. 30 ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിവർപൂൾ ഇംഗ്ളീഷ് ചാമ്പ്യന്മാരായത്.മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ചാമ്പ്യൻസ് ലീഗ് ബർത്ത് ലഭിക്കുന്ന മൂന്നും നാലും സ്ഥാനങ്ങൾക്കായി അവസാന റൗണ്ടിൽ കടുത്ത മത്സരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് (63 പോയിന്റ്), ചെൽസി (63 പോയിന്റ്),ലെസ്റ്റർ സിറ്റി (62 പോയിന്റ്) എന്നിവരാണ് ഇപ്പോൾ മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

പ്രധാന മത്സരങ്ങൾ

ലിവർപൂൾ Vs ന്യൂകാസിൽ

ആഴ്സനൽ Vs വാറ്റ്ഫോഡ്

ചെൽസി Vs വോൾവർ

മാൻ.യുണൈ. Vs ലെസ്റ്റർ

മാൻ.സിറ്റി Vs നോർവിച്ച്

ടോട്ടൻഹാം Vs ക്രസ്റ്റൽ പാലസ്

രാത്രി 8.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.