ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലുളള വസതിയായ വേദനിലയത്തിന്റെ കൈവശാവകാശത്തിനായി തമിഴ്നാട് സർക്കാർ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സിവിൽ കോടതിയിൽ കെട്ടിവച്ചു. വസതി കൈവശമാക്കുന്നതിനും സ്മാരകമാക്കുന്നതിനും ഈ നീക്കത്തിലൂടെ സർക്കാരിന് സാധിക്കും.ജയയുടെ അനന്തരവരായ ജെ.ദീപയും ജെ.ദീപക്കുമാണ് ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും അവകാശികളെന്ന് കഴിഞ്ഞ മെയിൽ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. സ്വത്തിന്റെ കൈവശാവകാശവുമായി ബന്ധപ്പെട്ട് താൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ദീപ അറിയിച്ചിട്ടുണ്ട്