min

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി ജെൻ പ്രബൊവോ സുബിയാന്റോ ത്രിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തും. നാളെ ദേശീയ യുദ്ധ സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും. 28ന് മടങ്ങും.