122

ശ്രീനഗർ: ജമ്മുകാശ്മീലെ ശ്രീനഗറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയാണ് ശ്രീനഗറിലെ രൺബീർഘട്ടിൽ സൈന്യവും കാശ്മീർ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയത്.

ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സോസീത്ത് ഗ്രാമവാസിയായ ഇഷ്ഫാഖ് റാഷിദ് ആണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേറ്റു.