കൊവിഡ് ലോകത്തെ ജനങ്ങളുടെയെല്ലാം ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. കൊവിഡിനെ നേരിടാൻ മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക സമൂഹിക അകലം പാലിക്കുക എന്നീ വഴികളെ നമ്മുടെ മുന്നിൽ ഉള്ളൂ. കൊവിഡിനെ ശുചിത്വത്തിലൂടെ ഒഴിവാക്കാം എന്ന സന്ദേശവുമായി അദ്ധ്യാപികയായ എസ്.ഹേമയുടെ വൈറസ് എന്ന കവിത. ആലാപനം ജോണി ക്രയോള.
എസ്. ഹേമയുടെ തന്നെ മറ്റൊരു കവിതയാണ് നവയുഗസീത. രാമായണം രാമന്റെ കഥ എന്നതിലുപരിയായി സീതയുടെ കഥയാണ്. ലോകം ഇന്നേവരെ അറിഞ്ഞിട്ടുള്ള പരിശുദ്ധിയേക്കാൾ ഏറെ പരിശുദ്ധയായി വനിതാദര്‍ശങ്ങളുടെ മുഴുവന്‍ അഗ്‌നിശുദ്ധി നേടി സീത യുഗങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ആരാണ് നവയുഗസീത? സീത പരിത്യഗത്തിന്റെ പര്യായമാണ്. എന്നാൽ അവഗണിക്കപ്പെട്ട് ഭൂമിയില്‍ മറയുന്നവളല്ല നവയുഗസീത. പിന്നെയോ? അതിനുത്തരം നല്‍കുകയാണ് നവയുഗസീത എന്ന കവിത. കവിതയുടെ ആലാപനം നിർവഹിച്ചിരിക്കുന്നത് പാർത്ഥസാരഥിയാണ്.