bol

ബ്രസീലിയ: ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. നാലാമത്തെ ടെസ്റ്റിലാണിത്. ആഴ്ചകളായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ബോൾസൊനാരോ. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഫലം നെഗറ്റീവായെന്ന വിവരം ബോൾസൊനാരോ പങ്കുവച്ചത്. ജൂലായ് 7നാണ് ബോൾസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെറിയൊരു ഫ്ളൂ എന്നു പറഞ്ഞ് അസുഖത്തെ നിസാരവത്കരിച്ച ബോൾസൊനാരോ ക്വാറന്റൈനിലിരിക്കെ പുറത്തിറങ്ങി പക്ഷികൾക്ക് തീറ്റ കൊടുക്കുകയും ബൈക്ക് ഓടിക്കുകയുമൊക്കെ ചെയ്തിരുന്നു.