ganguly

കൊൽക്കത്ത : ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി കൊവിഡ് നെഗറ്റീവായി.സൗരവിന്റെ ജേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്ക് കഴിഞ്ഞ വാരം കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സൗരവ് ഹോം ക്വാറന്റൈനിലായിരുന്നു. ആശുപത്രിയിലുള്ള സ്നേഹാശിഷിനെ ഇൗയാഴ്ചയോടെ വീട്ടിലേക്ക് മാറ്റാനാകും എന്നാണ് പ്രതീക്ഷ . സ്നേഹാശിഷിന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും രോഗം ബാധിച്ചിരുന്നു.