gun

തി​രുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു എ ഇ കോൺസൽ ജനറലിന്റെ മുൻ ഗൺമാനായ എസ്.ആർ.ജയഘോഷിനെ കസ്റ്റംസ് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും. നേരത്തേയും ഇയാളെ ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ പൊരുത്തക്കേട് വ്യക്തമായതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.സ്വർണം അടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചതിനുശേഷം ഇയാൾ നിരന്തരം സ്വപ്നയെയും സന്ദീപിനെയും വിളിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതെന്തിനാണെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല എന്നാണറിയുന്നത്.

ജയഘോഷിന്റെ നിയമനമുൾപ്പടെയുളള കാര്യങ്ങൾ അന്വേഷണപരിധിയിലാണെന്നാണ് കസ്റ്റംസ് പറയുന്നത്. നേരത്തേ ആത്മഹത്യാശ്രമത്തെത്തുടർന്ന് ആശുപത്രിയിലായ ഇയാളിൽ നിന്ന് ഐ ബി ഉൾപ്പടെ ഉളളവർ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ജയഘോഷ് ഇപ്പോൾ സസ്പെൻഷനിലാണ്.

ജയഘോഷിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ജയഘോഷിന്റെ നിയമനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.