covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 48,661 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,36,861 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 705 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 31,358 ആയി.


നാലര ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 8,49,432 പേർ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 9,251 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 257 പേര്‍ മരിക്കുകയും ചെയ്തു. 1.4 ലക്ഷത്തോളം പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്. 13132 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. രണ്ട് ലക്ഷത്തോളം പേ‌‌ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53,132 പേരാണ് തമിഴ്നാട്ടിൽ ചികിത്സയിൽ കഴിയുന്നത്. 3320 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേർ രോഗമുക്തി നേടി.