modi

ന്യൂഡൽഹി: കാർഗിൽ വിജയദിവസം പാകിസ്ഥാനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി​യുടെ മൻ കി ബാത്ത് അകാരണമായ ശത്രുത പാകിസ്ഥാന്റെ ശീലമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയെ പാകിസ്ഥാൻ പിന്നിൽ നിന്ന് കുത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തിയെന്നും പറഞ്ഞു. കാർഗിൽ യുദ്ധസമയത്ത് ഇന്ത്യയുടെ ധീരത ലോകം കണ്ടെന്നുപറഞ്ഞ മോദി കാർഗിലിൽ ജീവത്യാഗം ചെയ്ത സൈനികർക്ക് ആദർമർപ്പിക്കുകയും ചെയ്തു.

'രാജ്യം കൊവിഡ് ആശങ്കയിലാണ്. പലയി​ടത്തും അതി​വേഗം പടരുകയാണ്. എന്നാലും മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറവാണ്.കൊവി​ഡ് പ്രതി​രോധത്തെ മറ്റൊരു യുദ്ധമായി​ കാണണം. ഈപോരാട്ടം വിജയിച്ചേ തീരൂ. ആരും ജാഗ്രത കൈവിടരുത്. മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമാണ് നല്ല ഔഷധം. അതിനാൽ എല്ലാവരും മാസ്ക് ധരിക്കണം. അതിൽ അലസത കാണിക്കരുത്. നിർദേശങ്ങൾ പാലിക്കാത്തവർ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാട് ഒാർക്കണം .'- അദ്ദേഹം പറഞ്ഞു.