hanuman-chalisa

ഭോപ്പാൽ: ആഗോള മഹാമാരിയായ കൊവിഡിനെ ലോകത്തുനിന്ന് തുടച്ചുമാറ്റാൻ ആഗസ്റ്റ് അഞ്ച് വരെ ഒരു ദിവസം അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിക്കണമെന്ന് ബി ജെ പി എം പി പ്രഗ്യ സിംഗ് താക്കൂർ. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ‘ഭൂമി പൂജ’ നടക്കുന്നവരെ ഹനുമാന്‍ ശ്ലോകം ചൊല്ലാനാണ് എം പി ആവശ്യപ്പെട്ടിരിക്കുന്നത്.

"ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊവിഡ് വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലായ് 25 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ നിങ്ങളുടെ വീട്ടില്‍ ഒരു ദിവസം അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലുക- പ്രഗ്യ സിംഗ് ട്വിറ്ററിൽ കുറിച്ചു..

ആഗസ്റ്റ് അഞ്ചിന് വീടുകളിൽ വിളക്കു കത്തിച്ച് പൂജ അവസാനിപ്പിക്കാനും പറയുന്നു. ആഗസ്റ്റ് നാല് വരെ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മദ്ധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കൊവിഡ് വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അവര്‍ വ്യക്തമാക്കി.