dam

തി​രുവനന്തപുരം: ​ഡാമിലേക്കുളള നീരൊഴുക്ക് കൂടിയതിന്റെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്റെ ഷർട്ടർ കൂടുതൽ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ ഡാമിലെ മൂന്നാം നമ്പർ ഷട്ടർ ഇരുപത് സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.ഒരു മണിക്കൂറിനുള്ളിൽ ഇത് ഇരുപത് സെന്റീമീറ്റർകൂടി ഉയർത്തുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ്. അതിനാൽ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.