chu

ഭോപ്പാൽ: കഴി​ഞ്ഞദി​വസം കൊവി​ഡ് സ്ഥി​രീകരി​ച്ച മദ്ധ്യപ്രദേശ് മുഖ്യമന്ത്രി​ ശി​വ്‌ രാജ് സിങ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം നെഗറ്റീവായി. എങ്കിലും മുൻകരുതലെന്ന നിലയിൽ കുടുംബാംഗങ്ങൾ പതിനാലുദിവസത്തെ ക്വാറന്റൈനിൽ പ്രവേശിച്ചു. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും സമ്പർക്കവിലക്കിൽ പ്രവേശിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ചൗഹാൻ ഭോപ്പാലിലെ ചിരായു ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം പുറത്തുവിടുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രി അരവിന്ദ് സിംഗ് ബഡോരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

താൻ ആശുപത്രിയിലായെങ്കിലും അവലോകനയോഗമടക്കമുളള കാര്യങ്ങൾ സംസ്ഥാന ആരോഗ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നേതൃത്വത്തിൽ നടക്കുമെന്ന് ചൗഹാൻ അറിയിച്ചു.