താരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയുമൊക്കെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകൾ അലംകൃതയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഒരു മണിക്കൂർ ഓൺലൈൻ ക്ലാസ് ഇല്ലാത്തപ്പോൾ നിങ്ങൾ സന്തോഷിക്കുമ്പോൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അച്ഛനെയും മകളെയും ക്യാമറയിൽ പകർത്തിയത് സുപ്രിയയാണ്.
കഴിഞ്ഞ ദിവസം മകളുടെ കൊവിഡ്കാല കുറിപ്പ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.