ചിങ്ങം ഒന്നിന് മമ്മൂട്ടി പ്രഖ്യാപിക്കും

mamotty

കെ.മധു, എസ്. എൻ സ്വാമി ടീമിന്റെ സി. ബി. ഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ പേര് ചിങ്ങം ഒന്നിന് മമ്മൂട്ടി പ്രഖ്യാപിക്കുമെന്ന് അറിയുന്നു.മമ്മൂട്ടിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പേര് പുറത്തുവിടുക. നാലു മാസം മുൻപാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് സി. ബി ഐയുടെ അഞ്ചാം ഭാഗം നിർമിക്കുക. ഗംഭീരമായ തിരക്കഥ എന്നാണ് സൂചന. ജൂലായിൽ ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. ക്രിസ് മസ് റിലീസായി നിശ്ചയിക്കുകയും ചെയ് തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർമാണം എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. എന്നാൽ ലോക് ഡൗൺ കഴിഞ്ഞാൽ മമ്മൂട്ടി ആദ്യം അഭിനയിക്കുന്ന സിനിമ ഇതായിരിക്കുമെന്ന് സ്വർഗ ചിത്ര അപ്പച്ചൻ പറഞ്ഞു. വൻതാര നിരതന്നെ ഇത്തവണയും അണി നിരക്കുന്നുണ്ട്. സി. ബി. ഐ സീരിസിലെ എല്ലാ സിനിമയും വിജയം നേടിയിരുന്നു. പതിമൂന്നു വർഷത്തെ ഇടവേള കഴിഞ്ഞു സ്വർഗചിത്ര വീണ്ടും നിർമാണരംഗത്തേക്ക് വരികയാണ്.