tvm

തി​രുവനന്തപുരം: നഗരത്തി​ൽ രണ്ട് യാചകർക്ക് കൊവി​ഡ് സ്ഥി​രീകരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ
നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ടുപേർക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചത്. 84 യാചകരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പോസിറ്റീവ് ആയവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. പരി​ശോധനാ ഫലം നെഗറ്റീവായവരെ നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയാണ്.

കൊവിഡ് സമൂഹ വ്യാപാന ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് മേയർ പറഞ്ഞു.പ്രിയദർശിനി ഹാളിലും നഗരസഭയ്ക്ക് കീഴിലെ യാചകർക്കായുളള ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.