ലണ്ടൻ: കൊവിഡ് മഹാമാരി നിയന്ത്രിക്കാനുള്ള വഴികൾ തേടി അലയുകയാണ് ലോകരാജ്യങ്ങൾ. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബസുകളിൽ എയർ പ്യൂരിഫയറുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ്ബ്രിട്ടീഷ് സർക്കാർ. കൊവിഡ് ഭീകരൻ വായുവിലൂടെ പടരുന്നത് തടയാനാണ് സർക്കാർ വലിയ ചെലവിൽ പുതിയ പദ്ധതി കൊണ്ടുവരുന്നത്. വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതൽ ബസുകളിൽ ഇത്തരത്തിൽ എയർ ഫിൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്. വായുമലിനീകരണം കുറയ്ക്കാനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന എയർലാബ്സ് കമ്പനിയാണ് എയർ ബബിൾ എന്ന എയർ ഫിൽട്ടറുകളും നിർമിക്കുന്നത്. നിലവിൽ പ്രദേശികമായി ബസുകളിൽ ഫിൽട്ടറുകൾ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
എയർ ബബ്ൾ
എയർ ബബ്ൾ (AirBubbl) എന്ന ഉപകരണം മാരകമായ വൈറസുകളും അണുക്കളും ഉൾപ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദാർത്ഥങ്ങളും ഫിൽട്ടർ ചെയ്ത് കളയും. ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവും.