സ്വര്‍ണം തൊട്ടാല്‍ കൈപൊള്ളുന്ന അവസ്ഥയാണ് ഇപ്പോള്‍. സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിരിക്കുകയാണ്. കൊവിഡിലും കുതിക്കുകയാണ് ദിനം സ്വർണത്തിന്റെ മൂല്യം. ലോക്ക് ഡൗണിനിടയിലും സ്വർണത്തിന് വിലക്കുറവുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആഗോള സമ്പദ് വ്യവസ്ഥതന്നെ തകർച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ.
ന്യൂയോർക്കിൽ വെള്ളയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ബുള്ളിയൻ(മൂല്യം അടിസ്ഥാനപ്പെടുത്തിയുള്ള സ്വർണക്കട്ടിയോ നാണയമോ) ഒരു ഔൺസിന് 1,902.02 ഡോളറായി ഉയർന്നു. മാർച്ചിൽ ഇത് താഴ്ന്നിരുന്നു. എന്നാൽ ഇപ്പോൾ 30 ശതമാനം കൂടുതലാണ്. നിലവിലെ കണക്ക് പ്രകാരം 2011ലേക്കാൾ ഉയർന്നത് ഒരു ശതമാനം മാത്രമാണ്.
സർക്കാർ പുറപ്പെടുവിച്ച ലോക്ക്ഡൗണിലും, ഉത്തേജക പാക്കേജുകളിലൂടെ മുന്നോട്ടുപോകാനുള്ള രാഷ്ട്രീയ പ്രമുഖരുടെ തീരുമാനം, ധനസഹായം നൽകുന്നതിനായി മുമ്പത്തെക്കാൾ വേഗത്തിൽ പണം അച്ചടിക്കാനുള്ള സെൻട്രൽ ബാങ്കുകളുടെ തീരുമാനം, പണപ്പെരുപ്പം ക്രമീകരിച്ച ബോണ്ടിലെ ഇടിവ് എന്നിവ കാര്യമായി സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
ഇവയെല്ലാം സാമ്പത്തിക രംഗത്ത് ആശങ്കകൾ സൃഷ്ടിക്കുകയാണ്. വളർച്ച മന്ദഗതിയിലാക്കുന്നു. സ്ഥിരവരുമാന നിക്ഷേപങ്ങളുടെ മൂല്യം ഇല്ലാതാക്കുകയും ചെയ്യുന്നു. വികസിത രാഷ്ട്രങ്ങളിലും ഇടിവുകൾ സംഭവിച്ചേക്കാം. യു.എസിൽ വെെറസ് കേസുകൾ വർദ്ധിച്ചുവരികയാണ്. എന്നാൽ സാമ്പത്തികം സ്തംഭനാവസ്ഥയിലുമാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണ നിരക്കിൽ വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. എന്നിങ്ങനെയാണ് അനുമാനങ്ങൾ.
എപ്പോൾ വേണമെങ്കിലും യഥാർത്ഥ നിരക്കുകളിൽ മാറ്റം സംഭവിക്കാമെന്ന് ഓൻഡാ ബ്രോക്കറിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് എഡ്വേർഡ് മോയ പറഞ്ഞു. സ്വർണം നിക്ഷേപകരെ ആകർഷിക്കുന്നു. യു.എസ് ബോണ്ട് മാർക്കറ്റുകൾ ഇതുസംബന്ധിച്ച് മാറ്റങ്ങൾ നടക്കുകയാണ്. പണപ്പെരുപ്പത്തിന്റെ ഫലങ്ങൾ പൂജ്യത്തിനു താഴെയാണ്. മൂല്യം നഷ്ടപ്പെടാത്ത സുരക്ഷിത താവളങ്ങൾക്കായി നിക്ഷേപകർ തിരയുന്നു. മോയ പറഞ്ഞു.
സ്വർണക്കുതിപ്പിൽ എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാമെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. പലിശ നിരക്ക് പൂജ്യമോ പൂജ്യത്തിനടുത്തോ ആയിരിക്കുമ്പോൾ സ്വർണത്തിന് പലിശ ലഭിക്കാത്തതിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല-മൊബിയസ് കാപിറ്റൽ സഹസ്ഥാപകൻ മോബിയസ് ബ്ലൂംബെർഗ് പറഞ്ഞു.
സാമ്പത്തിക രംഗത്തെ വിദഗ്ദർ സ്വർണത്തിന്റെ വില വ്യത്യസ്ത രീതിയിലാണ് പ്രവചിക്കുന്നത്. മാർച്ചിൽ സ്വർണവില കുറഞ്ഞതോടെ നിക്ഷേപകരുടെ പണം അപകടത്തിലാണെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രവചിച്ചിരുന്നു. സെൻട്രൽ ബാങ്ക് ഉത്തേജക പദ്ധതികളിൽ നിന്ന് സ്വർണം സഹായം തേടുന്നത് ഇതാദ്യമല്ല. 2008 ഡിസംബർ മുതൽ 2011 ജൂൺ വരെ 2.3 ട്രില്യൺ ബാങ്ക് കടംവാങ്ങിയിരുന്നു.