lion

ന്യൂഡൽഹി: മനുഷ്യർ തമ്മിൽ അടിയും വഴക്കും പതിവാണ്. അതേ വഴക്ക് വന്യമൃഗങ്ങൾ തമ്മിലാണെങ്കിലോ,

അതും കാട്ടിലെ രാജാവും അതിന്റെ ഇണയും തമ്മിലുള്ള വഴക്കാകുമ്പോൾ കാഴ്ചക്കാർക്കും കൗതുകമാകും. അത്തരമൊരു വീ‌ഡിയോയാണ് ഇപ്പോൾ ട്വീറ്ററിൽ വൈറലായിരിക്കുന്നത്.

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു സിംഹവും അതിന്റെ ഇണയായ പെൺസിംഹവും തമ്മിൽ ഉള്ള വഴക്കാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ ചിത്രീകരിച്ചത് വന്യജീവി ഫോട്ടോഗ്രാഫറും രാഷ്ട്രീയക്കാരനുമായ സുബിന്‍ അഷാരയാണ്. വൈല്‍ഡ് ഇന്ത്യ എന്ന ട്വീറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഗിര്‍ വനത്തില്‍ നിന്ന് പിടിച്ചെടുത്ത റോയൽ അഫയർ' എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഒപ്പം ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കാനുള്ള നിർദേശവുമുണ്ട്.

The Royal affair captured in Gir forest by @zubinashara. Headphone recommended. pic.twitter.com/TgCfRP07rT

— Wild India (@WildIndia1) July 26, 2020

22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു റോഡിന്റെ രണ്ട് അറ്റത്തായി നിക്കുന്ന സിംഹങ്ങൾ വഴക്കിടുന്നതായി ആണ് കാണുന്നത്. ‌ഞെട്ടിപ്പിക്കുന്ന ഗർജനങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. പോസ്റ്റുചെയ്ത ഒരു മണിക്കൂറിനുള്ളില്‍ 7.6k കാഴ്ചക്കാരെയും ആയിരത്തിലധികം ലൈക്കുകളും വീഡിയോ നേടി. ഭ‌ർത്താവും ഭാര്യയും തമ്മിലുള്ള വഴക്കായിട്ടാണ് ഭൂരിഭാഗം ആളുകളുടെയും കമന്റുകൾ.