അബുദാബി: ബക്രീദ് മുൻനിർത്തി 265 തടവുകാർക്ക് കൂടി മോചനം നൽകാനൊരുങ്ങി യു.എ.ഇ ഭരണകൂടം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം 203 തടവാുകാർക്ക് മോചനം പ്രഖ്യാപിച്ചപ്പോൾ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷേഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 62 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. 515 തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് കൂടാതെയാണ് 265 തടവുകാരെ മോചിപ്പിക്കുന്നത്. ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്.