തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഏഴായി . ആലപ്പുഴയിൽ ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെയാണിത്. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ശാരദയുടെ മകനും മരുമകള്‍ക്കും അടക്കം കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം അറുപത്തഞ്ചായി. ശാരദയുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് ശാരദയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡം പ്രകാരം സംസ്‌കാരം നടത്തും. അതേസമയം കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ച ഷാഹിദയുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.