sorav-sanga

കൊളംബോ: ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്ക് നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് പിന്തുണയേറുന്നു. ഐ.സി.സി പ്രസിഡന്റാവാൻ ഏറ്രവും യോഗ്യൻ ഗാംഗുലിയാണെന്ന് കഴിഞ്ഞ ദിവസം മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര അഭിപ്രായപ്പെട്ടു.നേരത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ഗ്രെയിം സ്മിത്തുൾപ്പെടെയുള്ളവർ ഗാംഗുലിക്ക് പിന്തുണയുമായെത്തിയിരുന്നു.

സൗരവ് ഗാംഗുലിയുടെ വലിയ ആരാധകനാണ് ഞാൻ. കളിക്കാരനെന്ന നിലയിൽ മാത്രമല്ല അദ്ദേഹത്തിന്റെ ക്രിക്കറ്റ് ബുദ്ധിയുടെ കാര്യത്തിൽക്കൂടിയാണത്. സ്വന്തം ക്രിക്കറ്ര് ബോർഡിന് വേണ്ടി പ്രവർത്തിക്കാത്ത നിഷ്പക്ഷനായ ഒരാളായിരിക്കണം ഐ.സി.സി ചെയർമാൻ. സൗരവിന് അതിന് കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയും. - കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഗക്കാര പറഞ്ഞു.