gunman-dead

നെയ്റോബി: കെനിയയിൽ അറസ്റ്റിനിടെ രണ്ട് പേരെ പൊലീസുകാർ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. ആരോപണവിധേയരായ രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആ‌ഡൻ അബ്ദി മഡോബ്, മുഹിയാദിൻ അഡൗ ഷിബിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗരീസയിലെ സോക്കോ നഗ് ഓംബേ മാർക്കറ്റിലാണ് സംഭവം നടത്തത്. കൂടുതൽ വിവരങ്ങൾ കെനിയൻ ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. ഗരീസ്യൻ എം.പി ആഡൻ ഡുആലേ സംഭവത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയതോടെയാണ് ഇത് ലോകമറിയുന്നത്. കെനിയയിൽ മുൻപും പൊലീസ് ഇത്തരം ക്രൂര പ്രവർത്തികൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.