ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സി.ആർ.പി.എഫ് സംഘത്തിനും പൊലീസിനും നേരെ ഭീകരരുടെ ആക്രമണം. സി.ആർ.പി.എഫ് - പൊലീസ് സംഘം സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷുഗൂർ പാലത്തിന് സമീപത്ത് ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സൈനികർ തിരിച്ച് വെടിവച്ചു. ഭീകർക്ക് പരിക്കേറ്റോ എന്ന് വ്യക്തമല്ല. കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവർ ഭീകർക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.