തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ആലപ്പുഴ-3, ലപ്പുറത്ത് കൊവിഡ്ബാധിച്ച് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഹുസൈനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവല്ലയിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി മോഹൻദാസിനും (73) കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു. ആലപ്പുഴയിൽ മരിച്ച കൊല്ലക്കടവ് സ്വദേശി സൈനുദ്ദീനും (65) കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി
കോഴിക്കോട് ഓമശ്ശേരി മെലാനിക്കുന്ന് സ്വദേശി മുഹമ്മദ് ഇന്ന് വൈകിട്ട് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ആലപ്പുഴയിൽ ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി പുഷ്‌കരി എന്നിവരാണ് മരിച്ചത്. ശാരദ വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് വൈറസ് ബാധ ഏറ്റിരുന്നുവെന്ന് വ്യക്തമായത്. ഇതോടെ ആലപ്പുഴയിൽ ഇന്ന് മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്..