parvathy

കൊച്ചി: അഭിനയത്തോടൊപ്പം വ്യക്തമായ നിലപാടുകള്‍ കൊണ്ടുകൂടി ശ്രദ്ധ നേടിയ നടിയാണ് പാര്‍വതി. അടുത്തിടെ സോഷ്യല്‍മീഡിയയിലൂടെയും മറ്റുമുള്ള പാര്‍വതിയുടെ ചില തുറന്നു പറച്ചിലുകള്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ അടിപൊളി ഒരു ചിത്രവുമായി സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം.

പോപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഒരു പേപ്പര്‍ സിഗാറും കടിച്ചുപിടിച്ചാണ് ചിത്രത്തില്‍ പാര്‍വതിയുള്ളത്.ഷഹീന്‍ താഹയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌റ്റൈലന്‍ ലുക്കില്‍ മറ്റൊരു ചിത്രവും പാര്‍വതി പങ്കുവെച്ചിരുന്നു. ഇതാണ് ഞങ്ങള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ട് തന്റെ ട്വിന്‍ സ്വിസ്റ്റര്‍ ആണ് അരികിലെന്ന് തോന്നുന്ന തരത്തിലൊരു ചിത്രമായിരുന്നു അത്. ചിത്രം പങ്ക് വച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഏറെ വൈറലായിരുന്നു. ഇന്ന് പങ്കുവെച്ചിരിക്കുന്ന ജോസ് പ്രകാശ് സ്‌റ്റൈല്‍ ചിത്രവും നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

View this post on Instagram

A post shared by Parvathy Thiruvothu (@par_vathy) on