ലണ്ടൻ : വമ്പൻ ക്ളബുകൾക്ക് അവസാന മത്സരത്തിൽ വിജയം സമ്മാനിച്ച് ഇൗ സീസണിലെ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന് കൊടിയിറങ്ങി. ഒരു മാസം മുന്നേ കിരീടമുറപ്പിച്ചിരുന്ന ലിവർപൂൾ അവസാന മത്സരത്തിൽ 3-1ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. 30 വർഷത്തിന് ശേഷമാണ് ലിവർപൂൾ ചാമ്പ്യൻമാരാകുന്നത്.
രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി 5-0ത്തിന് നോർവിച്ച് സിറ്റിയെ കീഴടക്കി.മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെയും ചെൽസി ഇതേ സ്കോറിന് വോൾവർ ഹാംപ്ടണിനെയും തോൽപ്പിച്ചു. ഇതോടെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ലെസ്റ്ററിന് അഞ്ചാം സ്ഥാനത്തേക്ക് താഴേണ്ടിവന്നതോടെ ചാമ്പ്യൻസ് ലീഗ് സ്ഥാനം നഷ്ടമായി. ആഴ്സനൽ അവസാന മത്സരത്തിൽ 3-2ന് വാറ്റ്ഫോഡിനെ തോൽപ്പിച്ചു. ബേൺമൗത്ത് ,വാറ്റ്ഫോഡ്,നോർവിച്ച് സിറ്റി എന്നീ ക്ളബുകൾ തരം താഴ്ത്തപ്പെട്ടു.
മത്സരഫലങ്ങൾ
ലിവർപൂൾ 3- ന്യൂകാസിൽ 1
ആഴ്സനൽ 3- വാറ്റ്ഫോഡ് 2
മാൻ.യു 2- ലെസ്റ്റർ സിറ്റി 0
ചെൽസി 2-വോൾവർ 0
ക്രിസ്റ്റൽ പാലസ്1-ടോട്ടനം 1
വെസ്റ്റ് ഹാം 1- ആസ്റ്റൺ വില്ല 1
ടോപ് 5
(ക്ളബ്, കളി,പോയിന്റ് ക്രമത്തിൽ )
ലിവർപൂൾ 38-99
മാഞ്ചസ്റ്റർ സിറ്റി 38-81
മാൻ.യുണൈറ്റഡ് 38-66
ചെൽസി 38-66
ലെസ്റ്റർ സിറ്റി 38-62