covid-death

കോട്ടയം: കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു.. മുട്ടമ്പലം ശ്‌മശാനത്തി.ൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്കാരം നടത്തിയത്. ഇന്ന് രാവിലെ മരിച്ച ഔസേപ്പ് ജോർജിന്റെ മൃതദേഹമാണ് സംസ്കരിച്ചത്.. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് സംസ്കാരം മാറ്റിവച്ചിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.. എന്നാല്‍ ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ നാട്ടുകാരെ അറിയിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാരെ പ്രകോപിപ്പിച്ചു. നഗരത്തിലെ ശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. മൃതദേഹം സംസ്‌കരിക്കാൻ പളളിയുടെ സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു..