ഒരു രോഗത്തിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശരീരത്തിൽ സജ്ജമാക്കുന്ന പ്രതിരോധ സംവിധാനത്തെയാണ് വാക്സിൻ എന്ന് പറയുന്നത്. 1976ൽ എഡ്വേർഡ് ജന്നർ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ആദ്യമായി വാക്സിനേഷൻ കണ്ടുപിടിച്ചത്. അന്ന് കൊവിഡ് പോലെത്തന്നെ ലോകത്തെ പിടിച്ച് കുലുക്കിയ വസൂരിക്ക് വേണ്ടിയായിരുന്നു അത്.
രോഗാണുക്കളെ രോഗാണുക്കൾ വച്ച് തന്നെ നശിപ്പിക്കുക എന്നതാണ് ഇതിന്റെ തത്വം. നിർജീവമാക്കപ്പെട്ട രോഗാണുക്കളോ അവയിൽ നിന്നെടുക്കുന്ന ടോക്സിനുകളോ പ്രോട്ടീനുകളോ ശരീരത്തിൽ കുത്തിവച്ചാൽ രോഗം ഉണ്ടാകില്ല. എന്നാൽ ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാകും. ഇത് ശ്വേതരക്താണുക്കളെ സജ്ജമാക്കുന്നു.
പിന്നീട് ഇതേ സ്വഭാവമുള്ള മറ്റൊരു രോഗാണു ശരീരത്തിൽ കടന്നാൽ പെട്ടെന്ന് മനസിലാക്കി അതിനോട് പ്രതികരിക്കുന്നു. എന്നാൽ കുത്തിവയ്ക്കുന്ന വാക്സിൻ നമ്മുടെ ശരീരത്തിന് ഹാനികരമാകാതിരിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയാണ് മനുഷ്യരിൽ കുത്തിവയ്ക്കുന്നത്.