
ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി വി വിജയനാണ്(61) മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. അർബുദ രോഗിയായിരുന്നു വിജയൻ.
സംസ്ഥാനത്ത് ഇന്നലെ 11 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുൻ ദിവസങ്ങളിൽ മരിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക റിപ്പോർട്ട് വന്നിട്ടില്ല. ഇന്നലെ 927 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 733 പേരും സമ്പർക്ക രോഗികളാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 67പേരുടെ ഉറവിടം വ്യക്തമല്ല. ആകെ രോഗബാധിതർ 19,025ആയി. 16 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.